ഈ സാധാരണക്കാർക്ക് മനസ്സിലാവാത്ത ഹിന്ദിയാണ് ഉർദു എന്ന്
ആരോ തമാശയായി പറഞ്ഞത്
ഓർമയുണ്ട്. ഗസലുകൾ കേൾക്കാൻ തുടങ്ങിയ
കാലത്ത്, ഏറെക്കുറെ ഇന്നും അത്
യുക്തിസഹമായ ഒരു തമാശയായിത്തന്നെ
തോന്നിയിട്ടുമുണ്ട്. കൂടൂതൽ ജനകീയരായിരുന്ന പങ്കജ്
ഉദാസും ജഗ്ജിത് സിംഗുമെല്ലാം മനസ്സില്‍
ചേക്കേറിയത് കോളേജ് കാലത്താണ്...
തികച്ചും യാദൃശ്ചികമായാണു ചുപ്കെ ചുപ്കെ രാത്
ദിൻ കേട്ടത്. പേരു
കേട്ട് മാത്രം അറിയുന്ന ഗുലാം
അലിയുടെ മനോഹരമായ ഗസൽ. കോളേജ്
കാലത്താണ്, ആദ്യമായി
കേട്ടപ്പോ നിരത്താൻ തോന്നിയില്ല..വിരൽത്തുമ്പിൽ
ഗൂഗിളും ഫേസ്ബുക്കും ഒന്നും ഇല്ലാതിരുന്നതിനാൽ, ആദ്യം ഒന്നും
മനസ്സിലായില്ല..വീണ്ടും വീണ്ടും കേട്ടു..എത്രതവണയെന്നരിയില്ല..
‘ആരുമറിയാതെ
രാവും പകലും..
കണ്ണീർ വാർത്തതോർക്കുന്നു ഞാൻ...
ആ പ്രണയകാലം ഞാൻ ഇന്നും
ഓര്‍ക്കുന്നു...’
ഗുലാം അലി എന്ന
ഗായകനെക്കുറിച്ചും ഹസ്രത് മൊഹാനി എന്ന
കവിയെക്കുറിച്ചും അറിയുന്നതിങ്ങനെ... ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ
കവി..ഇന്ത്യയിലെ ആദ്യകാല
കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ അത്രയേ ഹസ്രത്
മൊഹാനിയെക്കുരിച്ച് അറിയാൻ കഴിഞ്ഞുള്ളു..അത്
മാത്രം മതിയായിരുന്നു..
‘ഉച്ചവെയിലിൽ
എന്നെ വിളിക്കാനായ്..
നഗ്നപാദങ്ങളുമായി
മുറ്റത്ത് നീ എത്തുന്നതും
ഓര്‍ക്കുന്നു..
ആ പ്രണയകാലം ഞാൻ ഇന്നും
ഓര്‍ക്കുന്നു...’
പ്രണയവും വിരഹവും വേദനയും ശ്രോതാവിനെ
തളര്‍ത്തി ഇല്ലാതാക്കുന്ന വരികളും ശബ്ദവും...
‘പ്രണയത്തിന്റെ
രാവുകളെ വിരഹം ഭയപ്പെടുത്തുമ്പോൾ..
നിന്റെ തേങ്ങലുകൾ എന്റെ കണ്ണുകൾ
ഈറനണിയിച്ചതോർക്കുന്നു
ആ പ്രണയകാലം ഞാൻ ഇന്നും
ഓര്‍ക്കുന്നു...’
യാദൃശ്ചികമായാണു
ആ വരവ് 2005 ൽ
ആണോ 2006 ൽ ആണോ
എന്നോർമ്മയില്ല..ആ മഹാഗായകാൻ
വരുന്നു..മലബാർ മഹോത്സവമാണ്...പിന്നെ
അദ്ദേഹത്തിനു വേദിയായി നല്കാൻ ഇതിലും
നല്ലൊരിടം ഈ നഗരത്തിലില്ല...നമ്മുടെ കടപ്പുറം..
ഗുലാം അലി പാടുകയാണ്.
'ഒരായിരം ആകുലതകളും..അതിലിരട്ടി ആശകളുമായി..
നിനക്കെന്റെ
ഹൃദയം കൈമാറിയതോർക്കുന്നു
ആ പ്രണയകാലം ഞാൻ ഇന്നും
ഓര്‍ക്കുന്നു...’
ഒരേ മനസ്സുമായി ആയിരങ്ങൾ...വരിവരിയായി
വന്ന് അതിൽ ലയിച്ച് ഇല്ലാതാവുന്ന
തിരകൾ… പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്നായി മാറുകയായിരുന്നു കോഴിക്കോട്
കടപ്പുറം അന്ന്….പൂർണചന്ദ്രനും ഇന്ന്
ഓർമിക്കുന്നുണ്ടാവും ആ രാത്രി..പ്രിയപ്പെട്ടവളോടുള്ള സ്നേഹ സംവദനത്തിന്റെ ആ
രാത്രി...
വർഷങ്ങൾക്ക് ശേഷം
ബീച്ചിലെ ബഞ്ചിലിരിക്കുമ്പോഴും തിരകൾ ഓരോന്നായി വന്ന് ആ ഓർമ്മകൾ തേടുന്നത് കാണാമായിരുന്നു..
വേദന പങ്കുവെയ്ക്കുമ്പോൾ വാടുന്ന നിന്റെ മുഖവും,
നീ വെറുതെ തിരിക്കുന്ന വളകളും
ഓര്‍ക്കുന്നു...
ആ പ്രണയകാലം ഞാൻ ഇന്നും
ഓര്‍ക്കുന്നു...
Awesome Vipin. If you don't mind, let me take this to the Ghazal FB group with some more inclusion of its Urdu texts..
ReplyDeletenice vinin ഞാനും കേട്ട് തുടങ്ങിയത് ചുപ്കെ ചുപ്കെ യും ... ബാരിഷ് കാ പാനിയും ഒക്കെയാണ് .........
ReplyDelete