ബാംഗ്ലൂരിലെ ചില അലവലാതി ഓട്ടോ ഡ്രൈവർമാരുമായി ചില തര്ക്കങ്ങളും, ഭീഷണിയും അവസാനം ആ കോന്തന്മാർക്ക് (മനസ്സില് വേറെ ആണ് വരുന്നത്..) വഴങ്ങലും ഒക്കെ അനുഭവിച്ചപ്പൊഴാണു സുര്ജിത് സിംഗ് എന്ന ഒരു പഴയ സുഹൃത്തിനെ ഓര്മ വന്നത്... അപ്പൊ അതൊന്ന് രേഖയിലാക്കിക്കളയാം എന്ന് കരുതി.
2010 ലെ ദീപാവലിക്കാലത്താണ് ഞങ്ങൾ ആറുപേരടങ്ങുന്ന ഒരു
സംഘം ഉത്തരേന്ത്യൻ പര്യടനത്തിനിരങ്ങിയത്...ജമ്മു, അമൃത് സർ,
ഷിംല എന്നീ തന്ത്രപ്രധാന
കേന്ദ്രങ്ങളായിരുന്നു ലക്‌ഷ്യം.
..ആ യാത്രയിൽ ഞങ്ങൾ
ഏറെ കാത്തിരുന്ന ഡെസ്റ്റിനേഷൻ
ആയിരുന്നു അമൃത് സർ. ജാലിയൻ
വാലാബാഗും, സുവർണ്ണ ക്ഷേത്രവും, വാഗാ
അതിര്ത്തിയും..എല്ലാം ടിക്കറ്റ് ബുക്ക്
ചെയ്ത ദിവസം മുതലേ ഉറക്കം
കെടുത്തിത്തുടങ്ങിയിരുന്നു.
പിന്നെ സർദാർ ഭഗത് സിംഗിന്റെ
ഓർമ്മകൾ, അത് അവിടത്തെ
തണുപ്പിൽ ചെന്നിരങ്ങുന്നതിന്റെ തൊട്ട് മുന്നേ വരെ
രക്തം തിളപ്പിച്ചിരുന്നു... ജമ്മു കഴിഞ്ഞ് രണ്ടാം
നാൾ പുലര്ച്ചെ 2 മണിയോടെയാണ്
അമൃത് സറിൽ ട്രെയിൻ ഇറങ്ങിയത്
റൂമെടുത്ത് കർമ്മപരിപാടികൾ ഒക്കെ കഴിഞ്ഞ് ഞങ്ങൾ
പുലര്ച്ചെ 5 മണിയോടെ റെയിൽവേ സ്റ്റേഷനിൽ
എത്തി...6 പേര്ക്ക് സഞ്ചരിക്കാൻ യോജിച്ച
ഒരു കാർ ആയിരുന്നു
ലക്‌ഷ്യം..
ചെന്നപാടെ
ചില ഓട്ടോ ഡ്രൈവർമാർ
പിറകെ കൂടി. വേണ്ടെന്ന് പറഞ്ഞതോടെ
എല്ലാം ഒഴിവായി..ഒരാൾ മാത്രം
ദാ പിന്നേം വരുന്നു
പിന്നാലെ..പഞ്ചാബിയാണോ, ഹിന്ദിയാണോ എന്നറിയാതെ എന്തൊക്കെയോ
പറയുന്നു. ഒടുക്കം പോയി വണ്ടി
കണ്ടു.. കാണേണ്ടിവന്നു…
ഡ്രൈവരുടെ ഇരു വശത്തും രണ്ടുപേരും പിറകിൽ നാല് പേരും ഇരുന്നോളാൻ പറഞ്ഞു. ...അപ്പൊ വേറൊരു പ്രശ്നം...ലഗേജ്..
ഡ്രൈവരുടെ ഇരു വശത്തും രണ്ടുപേരും പിറകിൽ നാല് പേരും ഇരുന്നോളാൻ പറഞ്ഞു. ...അപ്പൊ വേറൊരു പ്രശ്നം...ലഗേജ്..
അതൊന്നും ഒരു പ്രശ്നമേ
അല്ലെന്ന് പരഞ്ഞ് അയാള് പിന്നിലെ
കർട്ടൻ പൊക്കി...ഹോ..അംബാസിഡരിനേക്കൾ
വലിയ ലഗേജ് സ്പേസ്..
എന്നാലും ഒരു സുരക്ഷിതത്വം
ഫീൽ ചെയ്യാത്തോണ്ട്, അതാണോ
അല്ലെങ്കിൽ 'പശു ഒരു
സുഖമുള്ള ബിസിനസ് അല്ല' എന്ന്
പണ്ട് വിജയൻ ദാസനോട് പറഞ്ഞപോലെ
ഓട്ടോ ഞങ്ങടെ എവിടെയൊക്കെയൊ കേറി
സഡൻ ബ്രേക്കിട്ട താണോ
എന്നറിയില്ല...ഞങ്ങൾ മെല്ലെ പിന്മാറി...
എന്നിട്ടും
പിന്നാലെ വന്ന ആ പഹയനോട്
ഞങ്ങളുടെ സുരക്ഷാ ആശങ്ക അറിയിക്കുകയും
ചെയ്തു..അയാള് ഉടനെ പോക്കറ്റിൽ
നിന്ന് പേഴ്സ് പുറത്തെടുത്തു. ഡ്രൈവിംഗ്
ലൈസന്സ് എടുത്ത് എന്റെ പോക്കറ്റിലിട്ടു.
രാത്രി തിരിച്ച് സ്റ്റേഷനിൽ വിടുമ്പോ
ലഗേജ് പരിശോധിച്ച ശേഷം തിരിച്ച്
തന്നാൽ മതിയെന്നായി...മാത്രമല്ല ഒരു ദിവസത്തേക്ക്
700 രൂപ വാടക തന്നാൽ മതിയെന്നും..1200
തുടങ്ങിയതാണു എന്നോര്ക്കണം..
ഞങ്ങടെ കണ്ണ്‍ നിറഞ്ഞില്ലെങ്കിലും അത്
പുറത്തേക്ക് അല്പം തള്ളിപ്പോയി...
സംഗതി കാശിൽ ലാഭം ആയതുകൊണ്ട്
ആറു പേരും ഒന്നും
മിണ്ടാതെ ഒരു മൗനസമ്മതത്തിന്റെ
ഭാഷയിൽ മുഖാമുഖം നോക്കി.
പിന്നീടുള്ള
ഏതാനും മണിക്കൂറുകൾ ഞങ്ങൾ ഹിന്ദിയേതാ പഞ്ചാബിയേതാ
എന്നറിയാതെ നഗരപ്രദക്ഷിണം നടത്തുകയായിരുന്നു...ആദ്യം അമൃത് സർ
സ്പെഷൽ ചായ ആവാം
എന്ന് പരഞ്ഞ് ഒരു ചെറിയ
ചായക്കടയിലേക്ക്...സത്യം പറയാലോ..അതാണ്
ചായ..

(ചായ കുടിക്കാൻ നിർത്തിയപ്പോൾ എടുത്ത ചിത്രം)
(ചായ കുടിക്കാൻ നിർത്തിയപ്പോൾ എടുത്ത ചിത്രം)
പിന്നെ ദുര്ഗിയാന മാതാ അമ്പലം..,
ഒരു മിനി സുവർണ്ണക്ഷേത്രം...എല്ലാം കഴിഞ്ഞ്...പ്രാതലിനായി
മറ്റൊരു ഹോട്ടലിലേക്ക്...അമൃത് സരി കുൾച്ച.
സംഭവം അടിപൊളി..ജാലിയൻ വാലാ
ബാഗിന്റെ മുന്നില് നിർദ്ദേശങ്ങളൊക്കെ തന്ന്
ഞങ്ങളെ പറഞ്ഞുവിട്ടു..2 മണിയോടെ വണ്ടിയുമായി എത്താം
എന്നായി...
അങ്ങൊർടെ ലൈസന്സ് പോക്കറ്റിൽ കിടക്കുന്ന
ധൈര്യത്തിൽ ഓക്കെ പരഞ്ഞു.
ജാലിയൻ വാലാ ബാഗും സുവർണ്ണ
ക്ഷേത്രവും കണ്ട് കഴിഞ്ഞപ്പോ ഞങ്ങൾ
ആറുപേർക്കും ഒരേ വികാരവിചാരമായിരുന്നു...വിശപ്പ്...സര്ദാര്ജിയെ കാത്തുനില്ക്കാതെ
ഒരു ഹോട്ടലിൽ കേറി
ഭക്ഷണം കഴിച്ചു...ഞങ്ങൾ വൃത്തിയായി
പറ്റിക്കപ്പെടുകയും ചെയ്തു...
മൂന്ന് മണിയോടെ വീണ്ടും ഓട്ടോ
പറക്കാൻ തുടങ്ങി...വാഗാ അതിര്ത്തി...സെക്യൂരിറ്റി ചെക്കിംഗ് തുടങ്ങുന്നിടത്ത് നിന്ന്
ഞങ്ങളെ ഒരു കടയിലേക്ക്
കൂട്ടിക്കൊണ്ട് പോയി...ക്യാമറയും പിടിച്ച്
നില്ക്കുന്നു ഒരു അപ്പൂപ്പൻ
സർദാർ (അയാളുടെ പേരു സത്യായിട്ടും
ഞാൻ മറന്നുപോയി)
അതിർത്തിയിലെത്തുമ്പോൾ
അയാളെ കണ്ടാൽ മതി എന്ന്
നിർദ്ദേശിച്ച് ഹീറോ തിരിച്ച് പോയി...
നീണ്ട വരിയിലൂടെ ഞങ്ങൾ ഇഴഞ്ഞു
നടന്നു. രോമകൂപങ്ങൾ ദേശസ്നേഹത്തിൽ ഉണർന്നെണീക്കാൻ
തുടങ്ങി. അതിര്ത്തി അതാ കണ്ടുതുടങ്ങി..പക്ഷെ അപ്പൂപ്പനേം അമ്മൂമ്മേനേം
ഒന്നും കാണാനില്ല..യുദ്ധത്തിനു പോകുന്ന
പുതിയ ബറ്റാലിയന്റെ അവസ്ഥയിലായി ഞങ്ങൾ..ഏറ്റവും ഒടുവിലെ
സെക്യൂരിറ്റി പോസ്റ്റിൽ എത്തുമ്പോഴേക്കും അതാ
പിന്നിൽ നിന്നും വരുന്നു നമ്മടെ
സ്റ്റാർ ക്യാമറയും പിടിച്ച്. അപ്പൂപ്പൻ
ഓഫീസരോട് എന്തോ പറയുന്നു. ഓഫീസർ
ഞങ്ങളെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു..പരേഡ് നടക്കുന്നതിന്റെ തൊട്ടരികിലേക്ക്,
ഗേറ്റിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം
അകലെ. ആദ്യകാഴ്ചകളുടെ മായാവലയത്തിൽ ഇങ്ങനെ നടക്കുമ്പോ ഓഫീസർ
സ്ഥലം കാണിച്ച് തന്ന് ഇരുന്നോളാൻ
പരഞ്ഞു..
അതാ ഒരു ബോര്ഡ്.
VIP ഗാലെരി.
ഞാൻ പോക്കറ്റ് തപ്പി. ലൈസന്സ്
അവിടെത്തന്നെയുണ്ട്. വേറൊന്നും കൊണ്ടല്ല
സുര്ജിത്തിനോടുള്ള
നന്ദി കൊണ്ട്. ഞങ്ങടെ തൊട്ട്
മുന്നില് ഏതാനും മിനിറ്റുകൾക്കകം പരേഡ്
നടന്നു...ഗേറ്റിനു മുന്നില് നിന്ന്
അപ്പൂപ്പനെക്കൊണ്ട് ഫോടോ എടുപ്പിച്ചു. മരണം
വരെ മനസ്സില് സൂക്ഷിക്കാവുന്ന
ഓർമ്മകൾ നല്കിയ ഒരു സായാഹ്നം.
തിരിച്ച് ആദ്യ സെക്യൂരിറ്റി പോസ്റ്റിലെത്തി.
ഫോട്ടോ അയക്കാനുള്ള വിലാസവും രൂപയും അതിനേക്കാൾ
കൂടുതൽ കൃതജ്ഞതയും നല്കി അപ്പൂപ്പനോട്
വിടപറഞ്ഞു..സുര്ജിത് കാത്തുനില്പുണ്ടായിരുന്നു. ഹിന്ദിയിലെ അറിയാവുന്ന
മനോഹരപദങ്ങൾ ഒക്കെ എടുത്ത് നന്ദി
പ്രകാശിപ്പിച്ചു. മൂപ്പര്ക്കും വളരെ സന്തോഷം, ആകെപ്പടെ
ജഗപൊക..
'സന്തോഷായില്ലേ'
എന്ന് ഇടക്കിടെ അദ്ദേഹം ചോദിച്ചിരുന്നു,
തിരിച്ചുള്ള യാത്രയിൽ. ഡയമണ്ട് നെക്കലേസ്
സിനിമ കണ്ടപ്പൊ ഞാൻ സുര്ജിത്തിനെ
ഒര്ക്കാൻ കാരണം അതായിരുന്നു. അവിടം കൊണ്ടും തീർന്നില്ല,
നല്ലൊരു ഹോട്ടലിൽ അത്താഴം കഴിക്കാൻ
വണ്ടി നിർത്തി, പക്ഷെ എത്ര
നിര്ബന്ധിച്ചിട്ടും ഞങ്ങളോടൊപ്പം കഴിക്കാൻ തയ്യാറാവാത്ത അയാൾ,
വീട്ടില് നിന്ന് കഴിച്ചില്ലെങ്കിൽ ഭാര്യ
പിണങ്ങും എന്നാണ് കാരണം പറഞ്ഞത്.
ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ വച്ച്
പറഞ്ഞുറപ്പിച്ചതിനേക്കൾ അല്പം
കൂടുതൽ തുകയും ഡ്രൈവിങ്ങ് ലൈസന്സും
തിരിച്ച് കൊടുക്കുമ്പോൾ അയാൾ ഞങ്ങളെ ക്യൂവിൽ
നിർത്തിക്കാതെ മറ്റൊരു സുഹൃത്ത് മുഖേന
ടിക്കറ്റ് ഞങ്ങള്ക്ക് എത്തിച്ചു തന്നിരുന്നു..കാരണം ഞങ്ങള്ക്ക് പോകേണ്ട
ട്രെയിൻ ഞങ്ങൾ ചെല്ലുമ്പൊഴേക്കും സ്റ്റേഷനിൽ
ഉണ്ടായിരിക്കുമെന്ന് അയാൾ അറിഞ്ഞിരിക്കണം..
നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ടല്ലൊ.
ഓട്ടോക്കരിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ
താങ്കളെ ഓര്ക്കാറുണ്ട്. ഇനിയെന്നെങ്കിലും അമൃത് സറിൽ വണ്ടിയിറങ്ങുകയാണെങ്കിൽ
ആദ്യം അന്വേഷിക്കുന്നത് താങ്കളെയായിരിക്കും..
(ഫേസ്ബുക്ക് കിട്ടിയ അഹങ്കാരം കൊണ്ട് ഞാൻ കഴിഞ്ഞ വർഷം ഓർകുട്ട് പ്രൊഫൈൽ ഡിലീറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടത് താങ്കളുടെ ഒരേയൊരു ചിത്രമാണെന്നോർക്കുന്നു..പശ്ചാത്തപിക്കുന്നു...)
കേവലം ഒന്നോ രണ്ടോ ആളില്‍ അല്ലല്ലോ സമൂഹ പരിചേദം
ReplyDeleteപക്ഷെ സൂക്ഷിക്കാന്‍ ഉള്ളത് നമ്മള്‍ തന്നെ സൂക്ഷിക്കണം
ബോറഡി ഇല്ലാതെ വായിച്ചു